കിഴക്കമ്പലം :കിഴക്കമ്പലത്തെ പ്രമുഖ സ്വകാര്യ കമ്പനിയിൽ കണക്കിൽ കൃത്രിമം കാണിച്ച് 19 ലക്ഷം രൂപ കൈക്കലാക്കിയ കേസിൽ സ്​റ്റോർ ഇൻ ചാർജ് പാലക്കാട് ഇളയിടം തോടി ശിവപ്രസാദിനെ(41)അറസ്റ്റ് ചെയ്തു. കുന്നത്തുനാട് സി.ഐ വി.ടി.ഷാജൻ, എസ്.ഐ കെ.ടി. ഷൈജൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്​റ്റ് . കമ്പനിയിലേക്ക് അസംസ്‌കൃത വസ്തുക്കൾ കൊണ്ടുവന്ന ലോറിയുടെ വ്യാജ വൗച്ചറുകൾ കൃത്രിമമായി ഉണ്ടാക്കി കമ്പനിയിൽ ഹാജരാക്കി ഒന്നര വർഷം തിരിമറി നടത്തിയെന്നാണ് കേസ്. കമ്പനി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്​റ്റർ ചെയ്തു. കോലഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.