അങ്കമാലി : കേരള ഡെന്റൽ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഡെന്റൽ എക്സ് പോയ്ക്ക് തുടക്കമായി. കറുകുറ്റി അഡലക്സ് കൺവെൻഷൻ സെന്ററിൽ ഡെന്റൽ എക്സ്പോ കേരള ഡെന്റൽ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ ജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് റെമിത്ത് ജോൺ ,ജോയിന്റ് സെക്രട്ടറി സഞ്ജയ് ,എക്സികുട്ടിവ് അംഗങ്ങളായ ബേബി ചക്കേത്ത് ,എസ് സലിൽ ,ബിനു രാജ് , അബ്ദുൾ ഹക്കിം ,സുനിൽ കുമാർ ,ഡോക്ടർ മജോ ,ഡോക്ടർ അനുകേഷ് ,പ്രതാപ് അക്ഷർ , ഡോക്ടർ അനുകേഷ് തുടങ്ങിയവർ പ്രസംഗിച്ചു