തൃപ്പൂണിത്തുറ: തെക്കൻ പറവൂർ ജ്ഞാനദായിനി ഗ്രാമീണ വായനശാലയുടെ വിദ്യാഭ്യാസ അവാർഡ് വിതരണവും പ്രതിഭകളെ അനുമോദിക്കലും ഇന്ന് വൈകീട്ട് 4 മണിക്ക് വായനശാല ഹാളിൽ എം.സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ.രാജേഷ്, ജില്ലാ പഞ്ചായത്തംഗം എ.പി.സുഭാഷ്, കെ ടി.ജയദേവൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുക്കും.