കോലഞ്ചേരി: വരൾച്ചയെ നേരിടാൻ കറുകപ്പിള്ളി ഗവ. യുപി സ്‌കൂൾ വദ്യാർത്ഥികൾ ജലസംരക്ഷണ യാത്ര നടത്തി. ഒരു മഴത്തുള്ളി പോലും പാഴാക്കരുതെന്ന സന്ദേശവുമായാണ് യാത്ര സംഘടിപ്പിച്ചത്. മുവാറ്റുപുഴയാറിന്റെ തീരത്തുള്ള കോരൻകടവിൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സാലി ബേബി ഫ് ളാഗോഫ് ചെയ്തു. അധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും യാത്രയിൽ അണിചേർന്നു. ഇതോടൊപ്പം ലഘുലേഖകളും വിതരണം ചെയ്തു. പോസ്റ്റർ പ്രചരണവും ഗൃഹസന്ദർശനവും വഴി പഞ്ചായത്തിലാകെ ജലസംരക്ഷണ സന്ദേശം എത്തിക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. പി.ടി.എ പ്രസിഡന്റ് രാജേഷ് ചന്ദ്രൻ, ഹെഡ്മാസ്റ്റർ സി. വി മധുസൂദനൻ, അജിത സാനു, എൻ. എ ഷിജു, ഷിജി ജോസഫ്, കെ. എൻ സവിത എന്നിവർ നേതൃത്വം നൽകി.