കൊച്ചി : സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കാരണം പ്രതിസന്ധിയിലാണെന്ന് കേരള ടോറസ് ടിപ്പർ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അതിനാൽ മോട്ടോർ വെഹിക്കിൾ ആക്ട് വേഗത്തിൽ നടപ്പിലാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. സർക്കാർ നിർദേശിച്ചിട്ടുള്ള നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന മേഖലയാണിത്. എന്നിട്ടും അനധികൃതമായി കുറ്റങ്ങൾ ചാർത്തി വണ്ടികൾ പിടിച്ചെടുക്കുകയാണ്. വകുപ്പ് ഉദ്യോഗസ്ഥർക്ക് മാസപ്പടി നൽകാത്തതാണ് ഇത്തരത്തിൽ വാഹനങ്ങൾ പിടിച്ചെടുക്കുകയും പെർമിറ്റ് റദ്ദാക്കുകയും ചെയ്യുന്നതിന് പിന്നിലെന്ന് ഭാരവാഹികൾ ആരോപിച്ചു. ടിപ്പർ ടോറസ് മേഖലയെ സംരക്ഷിക്കുന്നതിന് മുഖ്യമന്ത്രി അടയന്തിരമായി ഇടപെടണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരപാടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് എൻ.ഡി ജോസഫ്, ജനറൽ സെക്രട്ടറി ജോൺസൺ പടമാടൻ, സി.എ. നൗഷാദ്, സി.പി. ജയ്‌സൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.