കോലഞ്ചേരി: വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഭൂമിത്രസേന ക്ലബ്, നാഷണൽ സർവ്വീസ് സ്‌കീം എന്നിവയുടെ നേതൃത്വത്തിൽ കാണിനാട് വാർഡ് വികസന സമിതിയും മുത്തൂ​റ്റ് സ്‌നേഹാശ്രയ പദ്ധതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് . ബിനീഷ് പുല്ല്യാട്ടേൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പുത്തൻകുരിശ് ഗ്രാമ പഞ്ചായത്തംഗം ലിസി ശ്ലീബ അദ്ധ്യക്ഷയായി. പ്രിൻസിപ്പൽ ജേക്കബ് ജോർജ് സംസാരിച്ചു