മൂവാറ്റുപുഴ: പായിപ്ര കൃഷി ഭവനിൽ നാളികേര കൗൺസിൽ പദ്ധതി പ്രകാരം പായിപ്ര ഗ്രാമപഞ്ചായത്തിലെ 22വാർഡിലേയും കർഷകർക്ക് അത്യുൽപ്പാദന ശേഷിയുള്ള തെങ്ങിൻ തൈകൾ തൈ ഒന്നിന് 50 രൂപ നിരക്കിൽ വിതരണം ചെയ്യും. തൈകൾ ആവശ്യമുള്ളവർ അപേക്ഷയും, കരം തീർത്ത രസീതുമായി കൃഷി ഭവനിൽ എത്തിച്ചേരണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.