അങ്കമാലി: മൂക്കന്നൂർ പഞ്ചായത്ത് കാളാർകുഴിഭാഗത്ത് കുടിവെള്ള കമ്പനിക്കെതിരെ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനു മുമ്പിൽ പ്രദേശവാസികൾ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി.ധർണ പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ ജോബി പോൾ അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗം ലീലാമ്മ പോൾ, പി.വി.മോഹനൻ, ജോബി പോൾ ,ജോയി മാടശ്ശേരി, കെ.മാധവൻ, ജോസ് മാടശ്ശേരി എന്നിവർ പ്രസംഗിച്ചു.