കോലഞ്ചേരി: മഴുവന്നൂർ ഗ്രാമ പഞ്ചായത്തിലെ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രകാരം ഇൻഷ്വറൻസ് കാർഡ് പുതുക്കുന്നതിനും, പുതിയ അംഗങ്ങളെ ചേർക്കുന്നതിനും പ്രധാനമന്ത്രിയുടെ ആയുഷ്മാൻ ഭാരത് പദ്ധതി കാർഡ് ലഭിച്ചവർക്കും അവസരമുണ്ട് . നാളെ മുതൽ 12 വരെ മുഴുവന്നൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 10 മുതൽ 4 വരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുത്തു പുതുക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.