ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മേൽശാന്തിമാരായി മുകുന്ദപുരം ശ്രീ കൃഷ്ണ ക്ഷേത്രത്തിലെ ടി.പി.അച്യുതൻ നമ്പൂതിരിയേയും കോട്ടപ്പുറം ശിവക്ഷേത്രത്തിലെ എൻ.കെ.രാമൻ നമ്പൂതിരിയേയും തിരഞ്ഞെടുത്തു. ചിങ്ങം ഒന്നു മുതൽ ഇവർ ഒന്നിടവിട്ട മാസങ്ങളിൽ മേൽശാന്തിയും കീഴ്ശാന്തിയുമാകും.
പൂങ്കുന്നം ശിവക്ഷേത്രത്തിലെ ടി.എൻ അജുകുമാറിനെ കീഴ്ക്കാവിലേയും. കൈനില ശിവക്ഷേത്രത്തിലെ ഋഷികേശ് നമ്പൂതിരിയെ ശിവക്ഷേത്രത്തിലേയും മുടപ്പിലാവ് ക്ഷേത്രത്തിലെ ഇ.ഡി.പ്രസാദ് നമ്പൂതിരിയെ ശാസ്ത ക്ഷേത്രത്തിലേയും മേൽശാന്തിമാരായി തിരഞ്ഞെടുത്തു.