mersikuttiyammam
തീരദേശ റോഡിന്റെ ഉദ്ഘാടനം ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ .മേഴ്‌സികുട്ടിയമ്മ നിർവഹിക്കുന്നു.

ചോറ്റാനിക്കര : ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് തുറമുഖ എൻജിനിയറിംഗ് വകുപ്പിൽനിന്നും അനുവദിച്ച പണം വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു.ഒന്നാം വാർഡിൽ പാടിവട്ടംകൂട്ടേക്കാവ് റോഡിന്റെയും ,പതിനഞ്ചാം വാർഡിലെ പഞ്ചായത്ത് റോഡിന്റെയും ഉദ്ഘാടനം ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ .മേഴ്‌സികുട്ടിയമ്മ നിർവഹിച്ചു.അഡ്വ: അനൂപ് ജേക്കബ്ബ് എം.എൽ.എയുടെ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ ബീനമുകുന്ദൻ,പഞ്ചായത്തംഗം സലിം അലി എന്നിവർ കരാറുകാർക്ക് ഉപഹാര സമർപ്പണം നടത്തി .പഞ്ചായത്ത് പ്രസിഡന്റ് ജലജ മോഹൻ ,വൈസ് പ്രസിഡന്റ് മനോജ്കുമാർ ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.കെ.മോഹനൻ ,ബിജുതോമസ് എന്നിവർ സംസാരിച്ചു .തുറമുഖ എൻജിനിയറിംഗ് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയർ വിജി .കെ.തട്ടാമ്പുറം സംസാരിച്ചു.