കൊച്ചി: കരിങ്ങാച്ചിറ പമ്പ് ഹൗസിൽ നിന്നും തൃപ്പൂണിത്തുറ ഓവർഹെഡ് ടാങ്കിലേക്കുള്ള മെയിൻ പൈപ്പ് ലൈൻ മിൽമയ്ക്ക് സമീപം റെയിൽവേ ലൈനിനടുത്ത് പൊട്ടിയതിനാൽ തൃപ്പൂണിത്തുറ മുനിസിപ്പൽ പ്രദേശങ്ങളിൽ വ്യാഴാഴ്ച വരെ കുടിവെള്ള വിതരണം മുടങ്ങും . കൂടാതെ വാട്ടർ അതോറിറ്റി പി.എച്ച്.സബ് ഡിവിഷൻ പിറവം ഓഫീസിന്റെ പരിധിയിൽ വരുന്ന കക്കാട് പമ്പ് ഹൗസിലെ സബ് സ്റ്റേഷന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ ഓഫീസിന്റെ പരിധിയിൽ വരുന്ന ഉദയംപേരൂർ പഞ്ചായത്തിലെ പറവൂർ, പൂത്തോട്ട, നടക്കാവ് പ്രദേശങ്ങളിൽ തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.