മണീട്: ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ കർക്കടക മാസാചരണത്തോടനുബന്ധിച്ച് നടത്തി വരാറുള്ള രാമായണ പാരായണം, ഔഷധസേവ, ഗണപതിഹോമം, ഭഗവതിസേവ, ശാരദാപൂജ എന്നീ പൂജകൾ ആഗസ്റ്റ് 9,10 ,11 തിയതികളിൽ മേൽശാന്തി സുരേഷ് ശാന്തിയുടെ കാർമ്മികത്വത്തിൽ നടക്കും. ഞായറാഴ്ച ഗണപതി ഹോമത്തിനു ശേഷം മൃത്യുഞ്ജയ ഹോമവും ഔഷധ സേവയും ഉണ്ടാകും.കർക്കടക പൂജാ ദിനങ്ങളിലും വ്യാഴം നെയ്‌വിളക്ക് പൂജയ്ക്കു ശേഷവും വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഔഷധക്കഞ്ഞിയും ഉണ്ടാകുമെന്ന് സെക്രട്ടറി ബിജു അത്തിക്കാട്ടുകുഴി അറിയിച്ചു.