udf
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ പ്രളയബാധിതരെ പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെതിരെ പഞ്ചായത്ത് സെക്രട്ടറിയെ പ്രതിപക്ഷം ഉപരോധിക്കുന്നു

ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ 1500 പ്രളയബാധിതരെ പട്ടികയിൽ നിന്നും ഒഴിവാക്കിയതിൽപ്രതിഷേധിച്ച് പഞ്ചായത്ത് സെക്രട്ടറിയെ പ്രതിപക്ഷം ഉപരോധിച്ചു. രണ്ടാം ഘട്ടം അപ്പിൽ നൽകിയ 5077പ്രളയബാധിതരിൽ 3030പേരുടെയാണ് അപേക്ഷ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. 1434 പേരുടെ അപേക്ഷകളാണ് വിവിധ കാരണങ്ങളാൽ തള്ളിയത്. റേഷൻ കാർഡ് ഇല്ലാത്തതിനാൽ 74 പേരുടെ അപേക്ഷയും നിരസിച്ചിട്ടുണ്ട്. അർഹരായവരെ ഒഴിവാക്കിയുള്ള നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മിനിയെ യു.ഡി.എഫ് അoഗങ്ങളായ ടി.ജെ. ടൈറ്റ്‌സ്, ടി.കെ. ജയൻ, ഗീത സലിം കുമാർ, ജ്യോതി ഗോപകുമാർ, നിഷ ബിജു എന്നിവർ ചേർന്നാണ് ഉപരോധിച്ചത്.