ആലുവ: ബാങ്ക് ജംഗ് ഷനിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് സർവ്വേ നടപടികൾ പൂർത്തിയാക്കാൻ താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനമായി. സർവേഉദ്യോഗസ്ഥരുടെ ലഭ്യത കൂടി പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ ഉടൻ നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിൽ ആലുവ ഭൂരേഖ തഹസിൽദാർ പറഞ്ഞു.
കെ.എസ്.ആർ.ടി.സി:എൻക്വയറി കൗണ്ടർ വേണം

ആലുവയിലെ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ് പൊളിച്ചിട്ടിരിക്കുന്നത് മൂലം യാത്രക്കാർ ബുദ്ധിമുട്ട് നേരിടുകയാണെന്ന് അഭിപ്രായമുയർന്നു. ബസുകളുടെ വരവും പോക്കും ജനങ്ങളെ അറിയിക്കുന്നതിനായി അടിയന്തിരമായി എൻക്വയറി കൗണ്ടർ സ്ഥാപിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. റെയിൽവേ സ്‌റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ 24 മണിക്കൂറും പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പറവൂർ കവലയിലെ റോഡിന് വീതി കൂട്ടുക, മഞ്ഞപ്ര അങ്കമാലി റോഡ് നന്നാക്കുക, അങ്കമാലി താലൂക്ക് രൂപീകരിക്കുക, ആലുവ നഗത്തിലെ റോഡുകൾ നന്നാക്കുക എന്നീ ആവശ്യങ്ങളും ഉയർന്നു.
കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് എം.പി. ലോനപ്പൻ അധ്യക്ഷത വഹിച്ചു. തഹസിൽദാർ കെ.വി. തോമസ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. മുംതാസ്, മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ തോമസ്, വിവിധ രാഷ്ട്രീയ പ്രതിനിധികളായ ഡൊമനിക് കാവുങ്കൽ, എ. ഷംസുദ്ദീൻ, ജോണി തോട്ടക്കര, പി.എ. അബ്ദുൾ സമദ്, ഷാജി തേക്കുംകാട്ടിൽ എന്നിവർ പങ്കെടുത്തു.

കഴിഞ്ഞ മാസം നടത്തിയ സർവേയിൽ 20 സെന്റോളംകൈയേറിയതായി കണ്ടെത്തി

പന്ത്രണ്ട് വർഷം മുൻപ് വി.എസ്. അച്യുതാനന്ദന്റെ കാലത്ത് കൈയേറ്റ സ്ഥലം ഒഴിപ്പിക്കാൻ ശ്രമിച്ചു.

2017ൽ വീണ്ടും സർവേ .

കഴിഞ്ഞ മാസം സർവേ വീണ്ടും