കൂത്താട്ടുകുളം: കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള അരുവിപ്പുറം തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ നിർത്തലാക്കിയതിൽ പ്രതിഷേധം. മുൻ രാഷ്ട്രപതി കെ. ആർ .നാരായണനോടുള്ള ആദരസൂചകമായി നടത്തി വന്നിരുന്ന ഉഴവൂർ, പുതുപ്പള്ളി, ചങ്ങനാശേരി വഴി തിരുവനന്തപുരം സർവ്വീസും നിർത്താനാണ് തീരുമാനം. തീരുമാനത്തിൽ എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ കൗൺസിൽ പ്രതിഷേധിച്ചു. സർവ്വീസുകൾ ഉടൻ പുനരാരംഭിച്ചില്ലെങ്കിൽ സമരപരിപാടികൾ ആ
രംഭിക്കുമെന്ന് യൂണിയൻ സെക്രട്ടറി സി.പി സത്യൻ അറിയിച്ചു .