കടവന്ത്ര ഹോട്ടൽ ഒലീവ് ഡൗൺ ടൗൺ: കുട്ടികളിലെ മയോപ്പിയക്കെതിരെ നേത്രരോഗ വിദഗ്ധരുടെ ബോധവത്ക്കരണ പരിപാടി 'ബാലദർശന്റെ' സംസ്ഥാനതല ഉദ്ഘാടനം രാവിലെ 11ന്
കൊച്ചി ഐ.എം.എ. ഹൗസ്: 'പെഡ്ഗ്യാസ്‌ട്രോകോൺ 2019' ഉദ്ഘാടനം ഐ.എ.പി.. സ്‌റ്റേറ്റ് പ്രസിഡന്റ് ഡോ.എം.കെ സന്തോഷ് 9ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: അക്ഷരശ്ലോക പരിശീലന ക്ലാസ് 9ന്. ഹരിഗോവിന്ദും സംഘവും നടത്തുന്ന ഗാനമേള വൈകിട്ട് 6.30ന്
പാലാരിവട്ടത്തെ കൊച്ചിൻ വെൽഫെയർ സൊസൈറ്റി ഓഫീസ്: കൊച്ചിൻ വെൽഫെയർ സൊസൈറ്റിയുടെ പൊതുയോഗം രാവിലെ 10.30ന്
എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയറ്റർ: കൊച്ചിൻ ഫിലിം സൊസൈറ്റിയുടെ സിനിമ പ്രദർശനം.
അപ്പോളോ 11 വൈകിട്ട് 3ന്, പ്രതിച്ഛായ 4.30ന്, വിതറിങ് എവേ 5ന്, ക ഖ ഗ ഘ ങ 5.30ന്
ബി.ടി.എച്ച്. ഹോട്ടൽ: രംഗ് മഹൽ വസ്ത്രപ്രദർശനം രാവിലെ 11ന്
ദർബാർ ഹാൾ ആർട്ട് ഗ്യാലറി: ടി.കെ. ഹരീന്ദ്രന്റെ ഏകാംഗ ചിത്രപ്രദർശനം ' അക്ഷരങ്ങളുടെ ആഴിമുഖം' 11ന്
മട്ടാഞ്ചേരി ഇന്ദ്രിയം ആർട്ട് ഗ്യാലറി: യാമിനി മോഹന്റെ ചിത്രപ്രദർശനം 10ന്.
എറണാകുളം ഫൈൻ ആർട്‌സ് ഹാൾ: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന 'എസ്.പി.സി. വാരാഘോഷ'ത്തിന്റെ ജില്ലാതല ആഘോഷം. മുഖ്യാതിഥി ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രാവിലെ 10ന്
പനമ്പിള്ളി നഗർ: എസ്.ഐ.പി. അക്കാദമിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള 'സേവ് ട്രീ സേവ് എർത്ത്' ക്യാമ്പയിന്റെ ഭാഗമായി കുട്ടികളുടെ റാലി.