മൂവാറ്റുപുഴ: മേക്കടമ്പ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ കോൺഗ്രസ് പാനൽ വിജയിച്ചു. നിലവിലുള്ള പ്രസിഡന്റ് ഏ സി.എൽദോസിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പാനലും, എൽ.ഡി.എഫ്.പാനലും തമ്മിലായിരുന്നു മത്സരം ഏ സി.എൽദോസ് ,വി.കെ.ജോസ്, ഒ.വി.ബാബു, ഡോ.ജോർജ് മാര്യം,ബേസിൽ കെ.പൗലോസ്, പി.എസ്.അജി, വിൽസൺ സ്രാമ്പിൽ, കെ.വി.പോൾ, ആർ രാമൻ, ( പട്ടികജാതി സംവരണം ) രജിതാ സുധാകരൻ, ഓമനാ ജയ് മോഹൻ, ഷേർളി ജോസ് (വനിതാ സംവരണം ) എന്നിവരാണ് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്ക പ്പെട്ടത്.