കൊച്ചി : നാഷണൽ കമ്പനി ലാ ട്രിബ്യൂണലിന്റെ കൊച്ചി ബെഞ്ചിന്റെ ഉദ്ഘാടനം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് നിർവഹിച്ചു. ട്രിബ്യൂണൽ പ്രസിഡന്റ് ജസ്റ്റിസ് എം.എം കുമാർ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി ബെഞ്ച് അംഗങ്ങളായ അശോക് കുമാർ, ബോറ, വീരബ്രഹ്മറാവു തുടങ്ങിയവർ പ്രസംഗിച്ചു. കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ കേസുകളാണ് ബെഞ്ചിൽ പരിഗണിക്കുന്നത്. തിങ്കളാഴ്ച മുതൽ ട്രിബ്യൂണൽ സിറ്റിംഗ് ഉണ്ടാകും.