കൊച്ചി: ഇടപ്പള്ളി അമൃത വിദ്യാലയത്തിൽ ഏകദിന ശാസ്ത്ര ഗണിത എക്സിബിഷൻ "രസ്താവ" സംഘടിപ്പിച്ചു. പ്രദർശന പരിപാടിയുടെ ഉദ്ഘാടനം കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് പ്രിൻസിപ്പൽ ഡോ. വിശാൽ മാർവാഹ നിർവഹിച്ചു. വിദ്യാർത്ഥികളുടെയും വിവിധ സർക്കാർ ഡിപ്പാർട്ടുമെന്റുകളുടെയും അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെ എമർജൻസി മെഡിസിൻ എന്നിവയുടെ 30ൽ പരം സ്റ്റാളുകൾ പ്രദർശനത്തിലുണ്ടായിരുന്നു. കാഴ്ച ശക്തി ഇല്ലാത്തവർക്ക് ഉപയോഗിക്കാവുന്ന സെൻസർ ഘടിപ്പിച്ച ഷൂസ്, ആംബുലൻസുകളിലെ ട്രാഫിക് സിഗ്നൽ സംവിധാനം, ഫയർ എൻജിൻ , ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഈർപ്പം കണ്ടെത്താനുള്ള ഉപകരണം, പാസ്ക്കൽ നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന ഹൈഡ്രോളിക് ഉപകരണങ്ങൾ എന്നിവ എക്സിബിഷനിലെ പ്രധാന ആകർഷണങ്ങളായിരുന്നു.