കൊച്ചി: ഇന്ത്യൻ റെയിൽവേയെ പൂർണ്ണമായി സ്വകാര്യവത്കരിക്കുന്നതിനെതിരെ ആഗസ്റ്റ് 14ന് സി.ഐ.ടി.യു നടത്തുന്ന രാജ്ഭവൻ മാർച്ചിന് ഡി.ആർ.ഇ.യു ദക്ഷിൻ റെയിൽവേ എംപ്ളോയീസ് യൂണിയൻ ലോക റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ,​ സ്റ്റേഷൻ മാസ്റ്റേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ റെയിൽവേയിൽ നേതൃത്വം നൽകും. റെയിൽവേയിലെ ദക്ഷിൺ റെയിൽവേ എംപ്ളോയീസ് യൂണിയൻ,​ ലോകോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ സ്റ്റേഷൻ മാസ്റ്റേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ ജോയിന്റ് ഫോറം രൂപീകരിച്ച് സമരപരിപാടികൾക്ക് രൂപം നൽകി. സംസ്ഥാനതല കൺവെൻഷൻ എറണാകുളം സൗത്ത് റെയിൽവേ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. എം.എം റോളി അദ്ധ്യക്ഷനായ ചടങ്ങ് സി.ഐ.ടി.യു അഖിലേന്താ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. കെ.എൻ ഗോപിനാഥ്,​ എസ്.ശർമ്മ എം.എൽ.എ,​ സി.കെ മണി ശങ്കർ,​ മാത്യു സിറിയക്,​ കെ.എ.എസ് മണി,​ സുനിൽ കുമാർ,​ ആർ.ജി പിള്ളി,​ ജോയ്സി ചിറപ്പുറം,​ അലി അക്ബർ,​ കെ.എം അനിൽകുമാർ,​ പി.ബി അനിൽ എന്നിവർ പങ്കെടുത്തു.