കൊച്ചി: ആർട്ട് ഒഫ് ലിവിംഗിന്റെ ആഗസ്റ്റ് 16 മുതൽ 18 വരെ നടക്കുന്ന ആനന്ദോത്സവം 2019 ഹാപ്പിനസ് പ്രോഗ്രാം എറണാകുളം ജില്ലയിൽ നൂറിലേറെ സെന്ററുകളിലായി നടക്കും. പള്ളിമുക്കിൽ ഓൾഡ് തേവര റോഡിലുള്ള ആർട്ട് ഒഫ് ലിവിംഗ് ജില്ലാ കമ്മിറ്റി ഓഫീസിൽ സ്വാഗതസംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു. പ്രോഗ്രാമിന്റെ മുഖ്യ രക്ഷാധികാരിയായി ജീവൻ ജോൺ,​ ജനറൽ കൺവീനർമാരായി ബാലകൃഷ്ണൻ,​ യേശുദാസ് ആന്റണി എന്നിവരെ തിരഞ്ഞെടുത്തു. ആർട്ട് ഒഫ് ലിവിംഗ് സ്ഥാപകാചാര്യൻ ശ്രീ ശ്രീ രവിശങ്കർ ഈ ദിനങ്ങളിൽ ഹാപ്പിനെസ് പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്ക് ഓൺലൈനിൽ സുദർശനക്രിയ,​ യോഗ,​ ധ്യാനം,​ പ്രാണായാമം ഇവയിൽ പരിശീലനം നൽകും. ഫോൺ : 9400611958.