market
മാർക്കറ്റിൽ വിൽപ്പനക്ക് എത്തിച്ച മത്തി

സി.എം.എഫ്.ആർ.ഐയിൽ നാളെ ചർച്ച

കൊച്ചി : കേരളത്തിന്റെ തീരത്തു നിന്ന് ജനപ്രിയ മത്സ്യമായ മത്തി കൂട്ടപ്പലായനം നടത്തിയതിന്റെ കാര്യകാരണങ്ങൾ തേടി ഗവേഷകരും ശാസ്ത്രജ്ഞരുംതലപുകയ്ക്കുന്നു.. മത്സ്യപ്രേമികൾക്ക് മാത്രമല്ല, മത്സ്യബന്ധന തൊഴിലാളികൾക്കും തിരിച്ചടിയായി മത്തിയുടെ വൻകുറവ്. ഇതിന്റെ പിന്നിലെ സൂക്ഷ്‌മ രഹസ്യങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം.

# എൽനിനോ പ്രധാന വില്ലൻ

മത്തിയുടെ ലഭ്യതയെ പ്രധാനമായും സ്വാധീനിക്കുന്നത് എൽനിനോലാനിനാ എന്ന പ്രതിഭാസമാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) കണ്ടെത്തിയിരുന്നു. ഈവർഷം മത്തിയുടെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടാകുമെന്നു മുന്നറിയിപ്പ് നൽകിയിരുന്നു. . കടലിലെ സൂക്ഷ്‌മ പാരിസ്ഥിതിക ഘടകങ്ങൾ ഏതൊക്കെ രീതിയിലാണ് മത്തിയെ ബാധിക്കുന്നതെന്ന് വ്യക്തമല്ല.

# മത്സ്യത്തൊഴിലാളികൾക്കും നഷ്ടംസമുദ്രപ്രതിഭാസങ്ങളായ ജലോപരിതലത്തിലെ ഊഷ്‌മാവ്, ഉത്പാദനക്ഷമതയിലെ ഏറ്റക്കുറച്ചിലുകൾ, അപ്വെല്ലിംഗ് എന്നിവയും മത്തിയുടെ പ്രജനനത്തെയും വളർച്ചയെയും ബാധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംയുക്ത പഠനങ്ങൾ നടത്തും.

# തിരിച്ചറിയാനും കരുതലിനും

മത്തിയുടെ ലഭ്യതയിലെ ഏറ്റക്കുറച്ചിൽ വിലയിരുത്താൻ വിവിധ സ്ഥാപനങ്ങളിലെ ഗവേഷകർ നാളെ (ആഗസ്റ്റ് 6) സി.എം.എഫ്.ആർ.ഐ ഒത്തുകൂടും. മത്തിയെ ദോഷകരമായി ബാധിക്കുന്ന ഘടകങ്ങളേതെന്ന് തിരിച്ചറിയാനും മതിയായ കരുതൽ നടപടികൾ സ്വീകരിക്കാനും ലക്ഷ്യമിട്ടാണ് വിദഗ്ദ്ധർ ചർച്ച നടത്തുന്നത്. കാലാവസ്ഥാവ്യതിയാനം, സമുദ്രപ്രതിഭാസം, മത്തിയുടെ ജൈവശാസ്ത്രം, സാമൂഹിക, സാമ്പത്തികകാര്യങ്ങൾ എന്നീ മേഖലയിലെ വിദഗ്ദ്ധർ ചർച്ചയിൽ പങ്കെടുക്കും. രാവിലെ 9.30 ന് ആരംഭിക്കും.

# പങ്കെടുക്കുന്ന സ്ഥാപനങ്ങൾ

സി.എം.എഫ്.ആർ.ഐ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യനോഗ്രാഫി

ഹൈദരാബാദിലെ ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഇൻകോയിസ്),

ഐ.എസ്.ആർ.ഒയുടെ കീഴിലെ സ്‌പേസ് അപ്ലിക്കേഷൻസ് സെന്റർ

പൂനയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ട്രോപ്പിക്കൽ മീറ്റിയറോളജി

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി

കേരളത്തിൽ ലഭിച്ച മത്തി

2018 : 77,093 ടൺ

2017 : 1,27,93 ടൺ

ഇടിവ് : 39 ശതമാനം

# ആവാസവ്യവസ്ഥ മാറുന്നു

ആവാസവ്യവസ്ഥയിലെ ചെറിയ മാറ്റങ്ങൾ പോലും മത്തിയുടെ വളർച്ചയെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം. സി.എ.എഫ്.ആർ.ഐയുടെ കണക്ക് പ്രകാരം മത്തിയുടെ ലഭ്യതയിൽ കഴിഞ്ഞ വർഷം വലിയ കുറവാണുണ്ടായത്.

എ. ഗോപാലകൃഷ്ണൻ

ഡയറക്ടർ

സി.എം.എഫ്.ആർ.ഐ

പഠനം ഇങ്ങനെ

മത്തിയുടെ കുറവ് ഏതൊക്കെ രീതിയിൽ മത്സ്യത്തൊഴിലാളികളുടെ സാമൂഹിക, സാമ്പത്തിക നിലവാരത്തെ ബാധിക്കും

. മത്തിയുടെ ലഭ്യത സുസ്ഥിരമായ രീതിയിൽ നിലനിർത്തുന്നതിനുള്ള മത്സ്യബന്ധനനരീതികൾ

, ഗവേഷണ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം