കൊച്ചി: എം.ബി.എം ചെസ് അക്കാഡമി കളമശേരിയിൽ സംഘടിപ്പിച്ച ഏകദിന ചെസ് മത്സരത്തിൽ ദേശീയതാരം പി.വി. ഗിരീഷ് ചാമ്പ്യനായി. അനന്തപത്മനാഭൻ, കെ.എ. യൂനസ്, കെ.എസ്. ഗോപകുമാർ, സി.ആർ. സോമൻ, സി.ആർ. രവീന്ദ്രൻ, അജയ് ബോസ് എന്നിവർ 2 മുതൽ 7 വരെ സ്ഥാനങ്ങൾ കരസ്ഥമാക്കി. ചെസ് അസോസിയേഷൻ മുൻ സെക്രട്ടറി എം.എസ്. അനന്തകൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. രേഷ്മ ലേസർ, സ്നേഹാമേരി എന്നിവർ മികച്ച വനിതാതാരങ്ങൾക്കുള്ള സമ്മാനങ്ങൾ നേടി. എം.ബി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ഹരീഷ് മേനോൻ, പ്രമോദ് എന്നിവർ സംസാരിച്ചു.