കൊച്ചി: കേരള ഫിസ്റ്റ്ബാൾ അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ കേരള എം.ഇ. എസിന്റെ യൂത്ത് ആൻഡ് കൾച്ചറൽ അഫയർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എം സക്കീർ ഹുസൈൻ പ്രസിഡന്റായും സാബു പൗലോസ് സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു. പ്രദീപ്.കെ സീനിയർ വൈസ് പ്രസിഡന്റ് ആയും ടെന്നിസൻ പി ജോസ്, ദീപു ദോൺ, ശാലിനി.എസ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിമാരായി ഷൈജു സെബാസ്റ്റ്യൻ, സുരേഷ് പി.ജി, ഷുഹൈബ്.സി എന്നിവരെയും ട്രഷററായി ഹാഷിക്ക് എൻ.പിയെയും ഇന്ത്യൻ ഫിസ്റ്റ്ബാൾ ഫെഡറേഷനിലേക്കുള്ള പ്രതിനിധികളായി ഷാഹുൽ ഹമീദ് കെ.എമ്മിനെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഹാമിലാദ്, ജിതേഷ് എം.കെ, അനന്തദാസൻ.സി എന്നിവരെയും തിരഞ്ഞെടുത്തു.