കൊച്ചി : കോൺഗ്രസ് ജില്ലാ നേതൃയോഗവും കെ.സി. രമേശ് അനുസ്മരണവും ഇന്ന് ആലുവ എഫ്.ബി.ഒ.എ ഹാളിൽ നടക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് അറിയിച്ചു. ഉച്ചയ്ക്ക് രണ്ടിന് കോൺഗ്രസ് നേതൃയോഗവും നാലിന് കെ.സി. രമേശ് അനുസ്മരണവും നടക്കും. എം.പിമാർ, എം.എൽ.എമാർ, കെ.പി.സി.സി ഭാരവാഹികൾ, അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ, പോഷക സംഘടന ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന ഭാരവാഹികൾ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവർ നേതൃയോഗത്തിൽ പങ്കെടുക്കും.