sndp
എസ്.എൻ.ഡി.പി യോഗം കുന്നത്തേരി ശാഖയിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് മേഖലാ കൺവീനർ കെ.സി. സ്മിജൻ ഉപഹാരം നൽകുന്നു

ആലുവ: ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷം വിജയിപ്പിക്കാൻ എസ്.എൻ.ഡി.പി യോഗം കുന്നത്തേരി ശാഖ വിശേഷാൽ പൊതുയോഗം തീരുമാനിച്ചു. 18ന് ശാഖാങ്കണത്തിലും എല്ലാ ശ്രീനാരായണീയ ഭവനങ്ങളിലും പീതപതാക ഉയർത്തി പതാകദിനമായി ആചരിക്കും. 25ന് നടക്കുന്ന ഇരുചക്ര വിളംബര റാലിയും സെപ്തംബർ നാല് മുതൽ എട്ട് വരെ നടക്കുന്ന ദിവ്യജ്യോതി പ്രയാണവും 13ന് നഗരത്തിൽ നടക്കുന്ന ജയന്തി മഹാറാലിയും വിജയിപ്പിക്കും. 13ന് കുട്ടികൾക്കായി കായിക മത്സരങ്ങൾ സംഘടിപ്പിക്കും.

മേഖലാ കൺവീനർ കെ.സി. സ്മിജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. ബോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.എസ്. മഹേഷ്, വൈസ് പ്രസിഡന്റ് പി.കെ. വിശ്വനാഥൻ, യൂണിയൻ കമ്മിറ്റിഅംഗം അനുരാജ് നല്ലേപ്പിള്ളി, വനിതാസംഘം സെക്രട്ടറി ഇന്ദിര വിജയൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.