കൊച്ചി: പി.എൻ.ബി മെറ്റ്‌ലൈഫ് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് മികച്ച പ്രതികരണം. കാക്കനാട് ഖേൽ ബാഡ്മിന്റൺ അക്കാഡമിയിൽ ആരംഭിച്ച ടൂർണമെന്റിൽ 9 മുതൽ 17 വരെ പ്രായപരിധിയിൽപ്പെട്ട 600 ആൺകുട്ടികളും പെൺകുട്ടികളുമാണ് പങ്കെടുക്കുന്നത്. താഴേത്തലം തലം മുതൽ ബാഡ്മിന്റൺ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ടൂർണമെന്റിൽ കുരുന്നു പ്രതിഭകൾ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ആഗസ്റ്റ് 7 മുതൽ 11 വരെ ബംഗളൂരുവിലാണ് അടുത്ത മത്സരം. സെപ്തംബർ 9, 10 തീയതികളിൽ ഡൽഹിയിലാണ് കലാശക്കളി.