manisankar
കേരള ആയുർവേദ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: ആയുർവേദ മേഖലയിലെ വൈദ്യന്മാരുടെയും, തൊഴിലാളികളുടെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് കേരള ആയുർവേദ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ലാ സെക്രട്ടി സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്തു. നീതു ഷാജി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി കല്ലറ മോഹൻദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എ. അലി അക്ബർ, എ.എം. യൂസഫ്, എ.എം. യാക്കോബ്, വസന്ത ഉണ്ണി സത്താർ, ഷൈല സാലിമോൻ, പി.എ. ചെറിയാൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി പി.എ. ചെറിയാൻ (പ്രസിഡന്റ്), എ.എം. യാക്കോബ് (വൈസ് പ്രസിഡന്റ്) , നീതുഷാജി (സെക്രട്ടറി), വസന്ത ഉണ്ണി സത്താർ (ജോ. സെകട്ടറി), കെ.എസ്. ലാലൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.