കൊച്ചി : ഓണം എത്തും മുമ്പേ പായസമേള നഗരത്തിലെത്തി. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ പത്തോളം തരം പായസവുമായി തിരുമേനീസ് പായസമേള ആരംഭിച്ചു. പാലട പ്രഥമൻ, അടപ്രഥമൻ, പരിപ്പ് പ്രഥമൻ, ഗോതമ്പ് പ്രഥമൻ, പാൽപ്പായസം, ചക്കപ്പായസം, പഴം പായസം, മാമ്പഴപ്പായസം, ഇളനീർ പായസം എന്നിവയ്ക്ക് പുറമെ ചിപ്‌സ്, ശർക്കര വരട്ടി എന്നിവയും ലഭിക്കും. അര ലിറ്റർ പായസത്തിന്റെ 120 ഉം ഒരു ലിറ്ററിന് 240 രൂപയുമാണ് വില. പാഴ്‌സലായും ലഭിക്കും. സെപ്തംബർ 15 വരെ തുടരും. മേയർ സൗമിനി ജെയിൻ പായസമേള ഉദ്ഘാടനം ചെയ്തു. മുൻ മേയർ ടോണി ചമ്മിണി, ചലച്ചിത്രതാരം അഞ്ജലി നായർ, ഷമീർ വളവത്ത്, സന്തോഷ് തിരുമേനി, എം.കെ. സയീദ്, എം.കെ. സിയാദ് എന്നിവർ സംബന്ധിച്ചു.