പുക്കാട്ടുപടി : പുരോഗമന കലാസാഹിത്യസംഘം കിഴക്കമ്പലം യൂണിറ്റ് സമ്മേളനം പുക്കാട്ടുപടിയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. രവിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ഭാസി അമ്പുനാട് അദ്ധ്യക്ഷനായി. ജയൻ പുക്കാട്ടുപടി, കോലഞ്ചേരി ഏരിയ രക്ഷാധികാരി കെ.കെ. ഏലിയാസ്, കെ.എം. മഹേഷ്, പി.കെ. ജിനീഷ്, കുഞ്ഞുമുഹമ്മദ് പൂക്കോട്ടുമോളം, ജാനറ്റ് ഫ്രാൻസിസ്, ചിത്രകാരൻ ഉണ്ണിശങ്കർ, വിഷ്ണു എം.എസ് തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി ഭാസി അമ്പുനാട് (പ്രസിഡന്റ് ) ജയൻ പുക്കാട്ടുപടി (സെക്രട്ടറി ) കുഞ്ഞുമുഹമ്മദ് പൂക്കോട്ടുമോളം (വൈസ് പ്രസിഡന്റ്), ജാനറ്റ് ഫ്രാൻസിസ് (ജോയിന്റ് സെക്രട്ടറി), പി.കെ. ജിനീഷ് (ഖജാൻജി), പ്രസാദ് എം.കെ., വിഷ്ണു എം.എസ്, ജോയൽ ജോണി, കെ.എം. മഹേഷ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.