miss
മിസ് ഇന്റർനാഷണൽ കേരള സൗന്ദര്യ മത്സര വിജയികൾ മിസ് ഇന്ത്യ ഇന്റർനാഷണൽ തനുഷ്‌ക ഭോസ് ലെക്കൊപ്പം.

കൊച്ചി : മിസ് ഇന്റർനാഷണൽ കേരള സൗന്ദര്യ മത്സരത്തിൽ തിരുവനന്തപുരം സ്വദേശിനി എൽ.ആർ. മനീഷ കിരീടം ചൂടി. ഡൽഹിയിൽ അടുത്തമാസം നടക്കുന്ന മിസ്. ഇന്ത്യ ഇന്റർനാഷണൽ മത്സരത്തിൽ മനീഷ കേരളത്തെ പ്രതിനിധീകരിക്കും. നിഷ നുജുമുദ്ദീൻ ഫസ്റ്റ് റണ്ണർ അപ്പായും ജാസ്‌മിൻ കെ. ജെർസൻ സെക്കൻഡ് റണ്ണർ അപ്പായും തിരഞ്ഞെടുക്കപ്പെട്ടു.

ഹരിത ബ്യൂട്ടിഫുൾ ഹെയർ, നിസി റോസ് ബ്യൂട്ടിഫുൾ സ്‌മൈൽ, ജാസ്മിൻ കെ. ജെർസൻ മിസ്. ഫോട്ടോജെനിക്, മനീഷ പെർഫെക്ട് ഫിഗർ, നിഷ നുജുമുദ്ദീൻ ബെസ്റ്റ് വോക്ക്, വർഷ ബ്യൂട്ടിഫുൾ സ്‌കിൻ എന്നിവർ സബ് ടൈറ്റിലുകൾ നേടി.

സിനിമാ താരങ്ങളായ സംഹിത വിന്യ, സീതാലക്ഷ്‌മി, റേഡിയോ അവതാരകൻ ബാലകൃഷ്ണൻ, ഫാഷൻ ഡിസൈനർ ഉണ്ണിക്കൃഷ്ണൻ എന്നിവരായിരുന്നു വിധികർത്താക്കൾ.