പള്ളുരുത്തി: അവസാനം കളത്തറ പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. പാലം പണി തീർന്ന് വർഷങ്ങൾ കഴിഞ്ഞെങ്കിലും അപ്രോച്ച് റോഡ് ഇല്ലാത്തതിനെ തുടർന്നാണ് ഉദ്ഘാടനം ഇത്രയും നാൾ വൈകിയത്. ഇതിനിടെ കേരളകൗമുദി പല തവണ വാർത്ത നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പാലം തുറന്നു കൊടുക്കാൻ നടപടിയായത്. ചെല്ലാനം പഞ്ചായത്തിനെയും പള്ളുരുത്തിയെയും എളുപ്പത്തിൽ ബന്ധിപ്പിക്കാനുള്ള ഏക മാർഗമായിരുന്നു ഈ പാലം. 3 സ്ക്കൂളുകളും നിരവധി ആരാധനാലയങ്ങളും ഡിസ്പെൻസറെയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.നിരവധി സംഘടനകളും പാലം തുറക്കാൻ പ്രക്ഷോഭം നടത്തിയിരുന്നു.കഴിഞ്ഞ ദിവസം മന്ത്രി മേഴ്സിക്കുട്ടിയാണ് പാലത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്. മത്സ്യതൊഴിലാളിക കൂടെ ക്ഷേമത്തിനായി സർക്കാർ നിരവധി പദ്ധതികൾ തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ കെ.ജെ. മാക്സി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കൊച്ചി മെത്രാൻ ഡോ.ജോസഫ് കരിയിൽ, പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ജോസി, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. പാലം തുറന്നതോടെ നൂറ് കണക്കിന് വാഹനങ്ങളാണ് ഈ പാലം വഴി ചെല്ലാനം പഞ്ചായത്തിലൂടെ എഴുപുന്നയിലേക്കും മറ്റും പോകുന്നത്.