കൊച്ചി : പീഡിയാട്രിക് ഗ്യാസ്‌ട്രോഎന്ററോളജിയുടെ ഏഴാമത് ഏകദിന വാർഷിക സമ്മേളനമായ പെഡ്ഗ്യാസ്‌ട്രോകോൺ 2019 ഐ.എം.എ ഹൗസിൽ ഇന്ത്യൻ സൊസൈറ്റി ഒഫ് പീഡിയാട്രിക് ഗ്യാസ്‌ട്രോഎന്ററോളജി, ഹെപ്പറ്റോളജി ആൻഡ് ന്യൂട്രീഷ്യൻ പ്രസിഡന്റ് ഡോ.മാലതി സത്യശേഖരൻ ഉദ്ഘാടനം ചെയ്തു.
ഓർഗനൈസിംഗ് ചെയർമാൻ ഡോ. ഭാനു വി പിള്ള, സെക്രട്ടറി ഡോ. വിവിൻ അബ്രാഹം, ഡോ.എം.കെ സന്തോഷ്, ഡോ.എം. നാരായണൻ, ഡോ. വേണുഗോപാൽ, ഡോ. മായാ പീതാംബരൻ, ഡോ.എം.ഗീത, ഡോ.ഡി. ബാലചന്ദർ, ഡോ. സച്ചിദാനന്ദ കമ്മത്ത്, ഡോ. കെ.എസ്. പ്രശാന്ത്, ഡോ. മുഹമ്മദ് ഇസ്മായിൽ എന്നിവർ പങ്കെടുത്തു.