മൂവാറ്റുപുഴ: കർഷകസംഘം പായിപ്ര വില്ലേജ് സമ്മേളനം തൃക്കളത്തൂർ സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് ഇ.എ. അജാസ് അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ ബാബു ബേബി സ്വാഗതം പറഞ്ഞു. സംഘം ഏരിയ പ്രസിഡന്റ് യു. ആർ. ബാബു മുഖ്യ പ്രഭാഷണം നടത്തി. റിട്ട. കൃഷി ജോയിന്റ് ഡയറക്ടർ മെെതീൻ ക്ലാസെടുത്തു. വില്ലേജ് സെക്രട്ടറി ഒ.കെ. മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആർ. സുകുമാരൻ, കെ. എം. സെയ്തുപിള്ള, പി. അർജുനൻ, പഞ്ചായത്ത് മെമ്പർമാരായ വി.എച്ച്. ഷെഫീക്ക് , മറിയം ബീബി എന്നിവർ സംസാരിച്ചു. മുതിർന്ന 20 കർഷകരെ ആദരിച്ചു. ഭാരവാഹികളായി ഒ.കെ. മോഹനൻ ( പ്രസിഡന്റ്), സീനത്ത് മീരാൻ, കെ.എം. സെയ്തുപിള്ള, വിജയൻ, ഗോപിനാഥ് ( വെെസ് പ്രസിഡന്റുമാർ), ഇ. എ. അജാസ് ( സെക്രട്ടറി ), മറിയംബീവി, വി.എച്ച്. ഷെഫീക്ക്, പി.അർജുനൻ, അലികുഞ്ഞ് പൂഞ്ചേരി ( ജോയിന്റ് സെക്രട്ടറിമാർ), ബാബു ബേബി (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.