കൂത്താട്ടുകുളം: കേരള സംസ്ഥാന പേരന്റ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി ഏർപ്പെടുത്തിയ മികച്ച പി.ടി.എ കമ്മിറ്റിക്കുള്ള അവാർഡ് കൂത്താട്ടുകുളം ഗവ. യു പി സ്കൂളിന് ലഭിച്ചു. കഴിഞ്ഞ ഒരു വർഷമായി പി.ടി.എയുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നടന്ന അക്കാഡമിക്, ഭൗതിക വികസനമാണ് പുരസ്കാരത്തിന് അർഹമാക്കിയത് . മുൻ നിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണനിൽ നിന്ന് പുരസ്കാരം നഗരസഭ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ സി.എൻ. പ്രഭകുമാർ, പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് , ഹെഡ്മിസ്ട്രസ് ആർ. വത്സലാദേവി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.