മൂവാറ്റുപുഴ: സംസ്ഥാന ജില്ലാ ലൈബ്രറി കൗൺസിലുകളുടെ സഹകരണത്തോടെ മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ എസ്.എൻ.ഡി.പി ഹൈസ്‌ക്കൂളിൽ നടത്തിയ ഹൈസ്‌കൂൾ യു.പി വായനമത്സരം ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി സി. കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജോസ് കരിമ്പന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ജോഷി സ്‌ക്കറിയ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി സി. ടി. ഉലഹന്നാൻ ,താലൂക്ക് എക്‌സിക്യുട്ടീവ് മെമ്പർമാരായ പി. ജി.ബിജു, അജി പയറ്റുതറ , സതി, വിജയൻ എന്നിവർ സംസാരിച്ചു. താലൂക്ക് തല മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയും നൽകും. ആദ്യ പത്തു സ്ഥാനക്കാർക്ക് ജില്ലാ തലത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാം. ഹൈസ്‌ക്കൂൾ വിഭാഗത്തിൽ 72 കുട്ടികളും യു. പി. വിഭാഗത്തിൽ 70 കുട്ടികളും മത്സരത്തിൽ പങ്കെടുത്തു.