ചേപ്പനം:ഇന്ത്യയിലെ ഏറ്റവും വലിയ ജലമാമാങ്കംനടക്കുന്ന ആലപ്പുഴപുന്നമടക്കായലിൽ നെഹ്രു ട്രോഫി ക്ക് വേണ്ടിയുളള ഓടിവളളങ്ങളുടെ പരമ്പരയിൽ ചേപ്പനം-ചാത്തമ്മ പ്രദേശത്തെ കൂട്ടായ്മയിൽ ശ്രീമുത്തപ്പൻ ഓടിവളളവുംപരിശീലനത്തിനെത്തി.35പേർ തുഴയുന്ന ഇരുട്ടുകുത്തിവിഭാഗത്തിൽപ്പെടുന്നഓടിവളളത്തിന്റെക്യാപ്റ്റൻ ടി.കെ.പരമേശ്വരനാണ്.ചേപ്പനം കായലിൽ ആരംഭിച്ചപരിശീലന തുഴച്ചിൽ പഞ്ചായത്ത് മെമ്പർ സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു.ടെഡി ഡേവിഡ് വൈസ്ക്യാപ്റ്റനും രവീന്ദ്രൻ ലീഡിംങ്ങ് ക്യാപ്റ്റനുമാണ്.ചിട്ടയായ പരിശീലനവും ഭക്ഷണ രീതിയും തരപ്പെടുത്തി ട്രയൽ എല്ലാ ദിവസവും രാവിലെ 5-30- മുതൽ 7വരെയാണ് നടത്തുന്നത്.ഞായറാഴ്ചകളിൽ ദീർഘസമയം ട്രയൽ ഉണ്ട്ഈമാസം 10നാണ് ആലപ്പുഴയിൽ നെഹൃുട്രോഫി വളളംകളിമത്സരം. ചേപ്പനത്ത്നിന്നും നെഹ്രുട്രോഫിയിൽമുത്തമിടാൻ ചുണ്ടൻ വളളങ്ങളുടെ പരമ്പരയിൽ അജിത് മുച്ചങ്ങത്ത് ലീഡിംഗ്ക്യാപ്റ്റനായകൊച്ചിൽബോട്ട്ക്ളബ്ബിന്റെ കരുവാറ്റശ്രീവിനായകനും ചേപ്പനം കായലിൽ മത്സകപരിശാലനതുഴച്ചിൽ ഒരാഴ്ചയായി നടന്നുവരികയാണ്.ട്രയൽ ഉൽഘാടനം കുമ്പളം ഗ്രാമപഞ്ചായത്ത് മെമ്പർ സി.ടി.അനീഷ് നിർവ്വഹിച്ചു. ഫ്രണ്ട്സ് ബോട്ട് ക്ലബ്ബ്ചേപ്പനത്തിന്റ ആഭിമുഖ്യത്തിലാണ് മത്സരം.ക്ലബ്ബ് പ്രസി.മണിയപ്പൻ, സെക്രട്ടറി ഷിഹാബ്, രാജേഷ് ,എന്നിവർപ്രസംഗിച്ചു.ജയേഷ്,പ്രിയാനന്ദ്,അജിത് സി.വി. ബൈജു അശോകൻ, ഉണ്ണികുട്ടൻ എന്നിവർ നേതൃത്വം നല്കി
പുഷ്പൻ പനങ്ങാട് ശ്രീമുത്തപ്പന്റെ അണിയം പിടിക്കും.പ്രശാന്ത് താന്തോണിതുരുത്ത് സുബ്ബയ്യൻ താന്തോണി തുരുത്ത് എന്നിവർഅമരംകാത്തുകൊണ്ട്തുഴച്ചിൽക്കാർക്ക് പരിശീലനം നൽകും.ഇതോടെ ചേപ്പനത്ത് നിന്നും ചുണ്ടൻ വളളവും,ഓടിവളളവും നെഹൃുട്രോഫിക്ക്വേണ്ടിയുളള വാശിയേറിയമത്സര തുഴച്ചിലിലാണ്..