കൊച്ചി: എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ കോട്ടയം ഫൈനലിൽ കടന്നു. ആദ്യ സെമിഫൈനലിൽ ഇടുക്കിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോല്പിച്ചാണ് കോട്ടയം ഫൈനലിലെത്തിയത്.
നിലവിലെ ചാമ്പ്യൻമാരായ മലപ്പുറം ടൂർണമെന്റിൽ നിന്ന് പുറത്തായി. ക്വാർട്ടറിൽ തൃശൂരാണ് തോല്പിച്ചത്. മറ്റൊരു മത്സരത്തിൽ എറണാകുളത്തെ തോല്പിച്ച് പാലക്കാടും സെമിഫൈനലിൽ കടന്നു. ഇന്ന് മത്സരമില്ല. നാളെ വൈകിട്ട് 3.30ന് പാലക്കാട്-തൃശൂർ സെമിഫൈനൽ നടക്കും.