മൂവാറ്റുപുഴ: സംസ്ഥാന - ജില്ലാ - താലൂക്ക് ലെെബ്രറി കൗൺസിലുകളുടെ സഹായത്തോടെ പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലെെബ്രറിയിൽ പ്രവർത്തിക്കുന്ന ഗുരുസംഗമം പദ്ധതിയുടെ ഉദ്ഘാടനം താലൂക്ക് ലെെബ്രറി കൗൺസിൽ പ്രസിഡന്റ് ജോസ് കരിമ്പന നിർവഹിച്ചു. ലെെബ്രറി പ്രസിഡന്റ് എം.കെ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. എസ്. ശ്രീധരൻ സ്വാഗതം പറഞ്ഞു. ലെെബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി പദ്ധതി വിശദീകരിച്ചു. ഡോ. ഐസക്ക് ടി. ചെറിയാൻ, പി.എസ്. ഗോപകുമാർ, വി.പി.ആർ. കർത്ത എന്നിവർ ക്ലാസെടുത്തു. കെ. ഘോഷ്, എൻ. വിജയൻ, ഇ.എ. ബഷീർ, പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി. വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവരുടെ മാനസിക ഉല്ലാസത്തിന് വഴിയൊരുക്കുകയാണ് ഗുരുസംഗമത്തിലൂടെ ചെയ്യുന്നത്.
60 വയസ് കഴിഞ്ഞവരുടെ കൂട്ടായ്മ വളർത്തിയെടുക്കുകയെന്നതാണ് ഗുരുസംഗമം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മാസത്തിൽ രണ്ട് തവണ ഒത്തുകൂടി അനുഭവങ്ങൾ പങ്കുവെക്കുന്ന പകൽ വീടൊരുക്കുകയും ഇവരുടെ വിവിധ കഴിവുകളെ പ്രോത്സാഹിപ്പിച്ച് സമൂഹത്തിന് പ്രയോജനപ്പെടുത്തുകയും ലക്ഷമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.