അങ്കമാലി : അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ കർഷക വാരാചരണത്തിന് സ്വാഗതസംഘം രൂപീകരിച്ചു.യോഗം അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വത്സ സേവ്യർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ഷാജു. വി. തേക്കേക്കര, ചെറിയാൻ തോമസ് സ്ഥിരം സമിതി അംഗങ്ങളായ കെ.പി.അയ്യപ്പൻ, ഗ്രേസി റാഫേൽ, എൽസി വർഗ്ഗീസ്, റെന്നി ജോസ്, എ.ഡി.എ. ശ്രീലേഖ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുളള കറുകുറ്റി, മൂക്കന്നൂർ, മഞ്ഞപ്ര, തുറവൂർ, അയ്യംമ്പുഴ, കാഞ്ഞൂർ, മലയാറ്റൂർ എന്നീ പഞ്ചായത്തുകളിലും അങ്കമാലി നഗരസഭയിലും ചിങ്ങം ഒന്ന് കർഷകദിനം ആചരിക്കും. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാരാചരണ സമാപനം 20,21 തീയതികളിൽ അങ്കമാലി സി.എസ്.എ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. 20 ാം തീയതി കർഷകരെ ഉൾപ്പെടുത്തി നഗരം ചുറ്റി ഘോഷയാത്ര നടത്തും. സമ്മേളനം ബെന്നി ബെഹന്നാൻഎം.പി. ഉദ്ഘാടനം ചെയ്യും. പി.ടി.പോൾ അദ്ധ്യക്ഷത വഹിക്കും. കാർഷിക പ്രദർശന ഉദ്ഘാടനം റോജി എം. ജോൺ എം. എൽ എ നിർവ്വഹിക്കും. കാർഷിക സെമിനാർ മുനിസിപ്പൽ ചെയർ പേഴ്‌സൺ എം.എ.ഗ്രേസി ഉദ്ഘാടനം ചെയ്യും. .