കൂത്താട്ടുകുളം: കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കൂത്താട്ടുകുളം മുനിസിപ്പൽ ചെയർമാൻ റോയി എബ്രാഹം ഉദ്ഘാടനംചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സി.എൻ. പ്രഭകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം.കെ. രാജു, സിജു ഏലിയാസ്, പി.ജെ. തോമസ് , എം.കെ. പ്രകാശ്, സുമ ഹരിദാസ് എന്നിവർ സംസാരിച്ചു. ഷീല വിജയൻ, കെ.കെ. രാജമ്മ, ബിനി മർക്കോസ് എന്നിവർ നേതൃത്വം നൽകി.