കൊച്ചി: എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ആധുനിക ഡിജിറ്റൽ ഇമേജിഗ് സെന്ററും 10 യൂണിറ്റുകളടങ്ങിയ ഡയാലിസിസ് സെന്ററും പ്രവർത്തനമാരംഭിച്ചു. മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. ഗുണമേന്മയുള്ള ചികിത്സ വേഗത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. 25 കോടിയാണ് ഇമേജിംഗ് സെന്ററിനായി സർക്കാർ അനുവദിച്ചത്.ഡയാലിസിസ് യൂണിറ്റിൽ ഐ.സി.യു സംവിധാനത്തോടെ പത്ത് ബെഡുകൾസജ്ജീകരിച്ചിട്ടുണ്ട് . പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ, കിറ്റ്‌കോ എന്നിവയുടെ സഹകരണത്തോടെയാണ് വിപുലീകരണം. പ്രതിദിനം മൂന്നു ഷിഫ്ടുകളിലായി 16 ഡയാലിസിസുകളാണ് നടന്നിരുന്നത്. യൂണിറ്റ് വിപുലീകരിച്ചതോടെ പ്രതിദിനം 40 ഡയാലിസിസുകൾ ചെയ്യാനാകും. പുതിയ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി കാർഡ് ഉടമകൾക്ക് സൗജന്യ ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യമുണ്ടാകും. ഡയാലിസിസ് യൂണിറ്റിന് ആവശ്യമായ അദ്ധ്യാപക, അനദ്ധ്യാപക തസ്തികകളും സൃഷ്ടിച്ചു.

ഇമേജിംഗ് സെന്ററിൽ

ഡിജിറ്റൽ റേഡിയോഗ്രാഫി ആൻഡ് ഫ്‌ളൂറോസ്‌കോപ്പി

ഇലസ്റ്റോഗ്രാഫിയോടു കൂടിയ ഹൈ എൻഡ് കളർ ഡോപ്ലർ

ഡിജിറ്റൽ റേഡിയോഗ്രാഫി യൂണിറ്റ്

ബോൺ ഡെൻസിറ്റോമീറ്റർ

പാക്‌സ് സംവിധാനം

എക്കോ കാർഡിയോഗ്രാഫി മെഷീൻ

പത്തുകോടി വിലമതിക്കുന്ന എം.ആർ.ഐ മെഷീൻ

എം. ആർ. ഐ സ്കാൻ ഇന്റീരിയർ ഡിസൈനുള്ള ശീതികരിച്ച മുറിയിൽ


.

കിഫ്ബി വഴി 368.74 കോടി - മാതൃ ശിശു സംരക്ഷണ ബ്ലോക്ക്, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, സ്റ്റാഫ് ക്വാർട്ടേഴ്‌സ്, ഓഡിറ്റോറിയം എന്നിവയ്ക്ക്

70 കോടി - മെഡിക്കൽ കോളേജിന്റെ വിവിധ നിർമാണ പ്രവർത്തനങ്ങൾക്ക്

83 കോടി - മെഡിക്കൽ കോളേജിന്റെ കടബാദ്ധ്യതകൾ തീർക്കുന്നതിന്