അങ്കമാലി : മാലിന്യംകുന്നുകൂടിക്കിടക്കുന്ന തുറവാൽത്തോട് മാലിന്യം നീക്കി ഉപയോഗപ്രദമാക്കണമെന്ന് കെ.എസ്.കെ.ടി.യു അങ്കമാലി സൗത്ത് മേഖലാ സമ്മേളനം അധികാരികളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നായത്തോട് ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം ജില്ലാ എക്‌സിക്യുട്ടീവ് അംഗം ഇ.എം. സലിം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ലേഖ മധു അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.പി. റെജീഷ്, പ്രസിഡന്റ് രാജു അമ്പാട്ട്, ട്രഷറർ കെ.ഐ. കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി: കെ.കെ. മാർട്ടിൻ (പ്രസിഡന്റ്), ഷൈറ്റ ബെന്നി, സുജാത വേലായുധൻ (വൈസ് പ്രസിഡന്റുമാർ), പി.എ. അനീഷ് (സെക്രട്ടറി), പി.എസ്. ദിലീപ്, കെ.കെ. വേലായുധൻ (ജോ.സെക്രട്ടറിമാർ), പി.ടി. കമൽസൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.