ആലുവ: തായിക്കാട്ടുകര സർവീസ് സഹകരണബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് കെ.വി. സുലൈമാന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് പാനൽ വൻ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്തി. യു.ഡി.എഫിന് 1600 പാനൽ വോട്ട് കിട്ടിയപ്പോൾ എൽ.ഡി.എഫിന് ലഭിച്ചത് 346 പാനൽ വോട്ട് മാത്രമാണ്. 4028 വോട്ട് പോൾ ചെയ്തതിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ശരാശരി 2600 വോട്ട് വീതം ലഭിച്ചപ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥികൾക്ക് രണ്ടു പേർക്ക് മാത്രമേ 800 വോട്ട് കിട്ടിയുളളൂ. മറ്റുള്ളവരെല്ലാം അതിൽ താഴെയാണ്. നാല് സീറ്റിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർത്ഥികൾ 200 വോട്ട് വീതം നേടി.
കെ.വി. സുലൈമാൻ, കെ.കെ. ജമാൽ, ടി.എഫ്. തോമസ് (ബേബി), എൻ.കെ. ശിവൻ, സി.പി. നാസർ, അക്‌സർ മുട്ടം, സി.കെ. നൗഷാദ്, മനോഹരൻ തറയിൽ, പ്രസന്ന വേണുഗോപാൽ, റംലത്ത് എം.കെ, സിമില മനു മൈക്കിൾ എന്നിവരാണ് വിജയിച്ചത്.