പനങ്ങാട്.പനങ്ങാട് വി.എച്ച്.എസ്സ്.എസ്സിലെ 1973-74 വർഷത്തെ എസ്.എസ്.എൽ.സി.പൂർവവിദ്യാർത്ഥി സംഘടനയുടെ 6-ാം വാർഷികവും കുടുംബസംഗമവും10ന് ഉച്ചക്ക് 2.30ന് പനങ്ങാട് ഒല്ലാരിൽറിസോർട്ടിൽചേരും.ദീർഘകാലത്തെ സേവനത്തിന് ശേഷം സൈന്യത്തിൽ നിന്നും വിവിധ മേഖലകളിൽനിന്നുംവിരമിച്ച സഹപാഠികളെ യോഗത്തിൽ ആദരിക്കും.കുടുംബസംഗമം കണ്ണൂർ രൂപതാ ബിഷപ്പും പൂർവവിദ്യാർത്ഥിയുമായ ഡോ:അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്യും.ഐ.ജി.രാമാനുജൻ ആദരിക്കൽചടങ്ങ് ഉദ്ഘാടനം ചെയ്യും.
വി.എസ്.ലാലു,പി.പി.രവീന്ദ്രൻ,വി.എം.സുരേഷ്ബാബു,തുടങ്ങിയവിമുക്തഭടന്മാരെആദരിക്കും.എം.ഡി.ബോസ് അദ്ധ്യക്ഷത വഹിക്കും.കെ.ഡി.രവീന്ദ്രൻ സ്വാഗതവും,സി.ജി.രാജേന്ദ്രൻ നന്ദിയും പറയും..