# ബി.ജെ.പി സ്ഥാനാർത്ഥികൾ രണ്ടാം സ്ഥാനത്തെത്തി
ആലുവ: കടുങ്ങല്ലൂർ സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്തി. അതേസമയം ബി.ജെ.പി സ്ഥാനാർത്ഥികൾ രണ്ടാം സ്ഥാനത്തെത്തിയത് എൽ.ഡി.എഫിന് നാണക്കേടായി.
പാനൽ വോട്ടിലും എൽ.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. യു.ഡി.എഫിന് 960 വോട്ട് ലഭിച്ചപ്പോൾ ബി.ജെ.പിക്ക് 346 ഉം എൽ.ഡി.എഫിന് 139 ഉം വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നൂറോളം പാനൽ വോട്ടുകളാണ് ലഭിച്ചത്.
കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസിനാണ് ഏറ്റവും അധികം വോട്ട് ലഭിച്ചത്. 2310 വോട്ട് ലഭിച്ചു. ജയിച്ചവരിൽ ഏറ്റവും കുറവ് എം.എസ്. ശ്രീകുമാറിനാണ്. 1679 വോട്ട്. രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി സ്ഥാനാർത്ഥികളിൽ കൂടുതൽ വോട്ട് നേടിയത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സജീവ് പൂങ്കുടിയാണ്. 1001 വോട്ട്. എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ ശരാശരി 500 വോട്ടുകളാണ് നേടിയത്.
വി.കെ. ഷാനവാസ്, സുരേഷ് മുട്ടത്തിൽ, എ.ജി. സോമാത്മജൻ, വി.എ. അബ്ദുൾ റഷീദ്, ഖാലിദ് അന്ത്രപ്പിള്ളിൽ, എം.എസ്. ശ്രീകുമാർ, ബി. രാധാകൃഷ്ണൻ, സിന്ധു പാനാപ്പിള്ളി, ഓമന ശിവശങ്കരൻ, ആശ സുനിൽ, ടി.കെ. രാജു എന്നിവരാണ് വിജയികളായത്.