health
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിർവഹിക്കുന്നു. സജി ജോർജ്ജ്, ജോസഫ് വാഴയ്ക്കൻ, എൽദോ എബ്രാഹാം എം.എൽ.എ , ഡോ. ആശ വിജയൻ, ഉഷ ശശിധരൻ, രാജി ദിലീപ് തുടങ്ങിയവർ സമീപം.

മൂവാറ്റുപുഴ: ആരോഗ്യരംഗത്ത് അടിസ്ഥാനപരമായ മാറ്റം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. പ്രാഥമീകാരോഗ്യ കേന്ദ്രങ്ങളും, കുടുംബാരോഗ്യ കേന്ദ്രങ്ങളും താലൂക്കാശുപത്രികളും അവയുടെ ഘടനയനുസരിച്ച് നവീകരിക്കുന്ന പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സൂപ്രണ്ട് ഡോ. ആശാ വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജോസഫ് വാഴയ്ക്കൻ, നഗരസഭാ വൈസ് ചെയർമാൻ പി.കെ. ബാബുരാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എ. സഹീർ, ഉമാമത്ത് സലീം, രാജിദിലീപ്, സി.എം.സീതി, കൗൺസിലർമാരായ ഷൈലജ അശോകൻ, ഡി.എം.ഒ ഡോ.എം.കെ. കുട്ടപ്പൻ, ഡോ. മാത്യൂസ് നമ്പേലിൽ, ആശുപത്രി വികസന സമിതിഅംഗങ്ങളായ സജി ജോർജ്, കെ.എ. നവാസ്, അഡ്വ. എൻ. രമേശ്, സെബി തോമസ്, ടി. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു . നഗരസഭാ ചെയർപേഴ്‌സൺ ഉഷാ ശശിധരൻ സ്വാഗതവും ആർ.എം.ഒ ഡോ. ദീപകുമാർ നന്ദിയും പറഞ്ഞു.