കൊച്ചി : എറണാകുളം ശിവക്ഷേത്രത്തിലെ രാമായയണ മാസാചരണത്തിന്റെ ഭാഗമായ ഭാവയാമി രഘുരാമം പത്തൊമ്പതാം ദിവസം വേദാചാര്യൻ അരുൺപ്രഭാകർ പ്രഭാഷണം നടത്തി. ക്ഷേത്ര സമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.എസ്. പ്രദീപ് പ്രഭാഷകനെ ഷാളണിയിച്ചു.