കൊച്ചി : സദ്ഗുരു ജഗ്ഗി വാസുദേവ് ആവിഷ്കരിച്ച ഇന്നർ എൻജിനിയറിംഗ് എന്ന ഏഴുദിവസം നീളുന്ന യോഗ പരിശീലനം ഇൗഷ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും. കാക്കനാട് കുസുമഗിരി ലിങ്ക് വാലി റസിഡന്റ്സ് അസോസിയേഷൻ ഹാളിൽ നാളെ (ബുധൻ) മുതൽ 13 വരെയാണ് പരിശീലനം.

മൂന്നു ബാച്ചുകളിൽ രാവിലെ ആറുമുതൽ ഒമ്പതുവരെയും പത്തുമുതൽ ഒന്നുവരെയും വൈകിട്ട് ആറുമുതൽ ഒമ്പതു വരെയുമാണ് പരിശീലനം. 11 ന് രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് പരിശീലനമെന്ന് സംഘാടകർ അറിയിച്ചു. രജിസ്ട്രേഷനും വിവരങ്ങൾക്കും ഫോൺ: 9946138807, 9526159696.